ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം

0

ഡൽഹി |ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് നടപടി.വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഫൈസലിന്‍റെ കുറ്റവും ശിക്ഷയും സ്റ്റേ ചെ്യത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.

You might also like

-