ഇടുക്കിജില്ലയിലെ വ്യജപട്ടയങ്ങൾ കണ്ടെത്താൻ പ്രേത്യക അന്വേഷണ സംഘത്തെ നിയോഗിച്ചു ഹൈക്കോടതി
പട്ടയ പ്രശ്ങ്ങളിൽ തീർപ്പ് കൽപ്പിക്കാനല്ല തന്റെ ഹർജിയെന്നും സർക്കാർ ഭൂമി കയ്യേറിയ കൈയേറ്റക്കാർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരെ നടപടിയാണ് വേണ്ടതെന്നു അവർകോടതിയിൽ പറഞ്ഞു .
കൊച്ചി | ഇടുക്കിജില്ലയിലെ വ്യജപട്ടയങ്ങൾ കണ്ടെത്താൻ പ്രേത്യക അന്വേഷണ സംഘത്തെ നിയോഗിച്ചു ഹൈക്കോടതി . ഇടുക്കിജില്ലയിലെ ഭൂപ്രശ്ങ്ങൾ പരിഗണിക്കുന്ന പ്രേത്യക ബഞ്ചാണ് കയ്യേറ്റക്കാർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാനും . വ്യാജപട്ടയങ്ങൾ കണ്ടെത്താനും ഉത്തരവിട്ടത് .സബ് കലക്ടറിന്റെയോ തഹസിദാറിന്റെയോ നേതൃത്തത്തിൽ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം സംഘത്തെ രൂപീകരിക്കാനാണ് കോടതി ഉത്തരവ് .
വൺ എർത്ത് വൺ ലൈഫ് സംഘടനാ 2010 ൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . 67 കൈയേറ്റക്കാരും കയ്യേറ്റത്തിന് കൂട്ടുനിന്ന സക്കർ ഉദ്യോഗസ്ഥരും ഇടനിൽക്കാരുമടക്കം 100 റോളം കക്ഷികളെ പ്രതി ചേർത്തായിരുന്നു സംഘടനയുടെ ഹർജി . എന്നാൽ നാളിതുവരെയും വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയിലെ അവശ്യ പരിഗണിക്കാതെ കേസ് വഴിമാറ്റി കൊണ്ടുപാകുന്നതും ഹർജി ദുരുപയോഗം ചെയ്തു സർക്കാരും കോടതിയും കേസ് അനന്തമായി നീട്ടി കൊണ്ടുപോകുന്നതിനെ വൺ എർത്ത് വൺ ലൈഫിന്റെ അഭിഭാഷക ഡെയ്‌സി തമ്പി കോടതിയിൽ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുകയും കേസിൽ അടിയന്തിരമായി തീർപ്പ് കല്പിക്കണമെന്നും ആവശ്യപ്പെട്ടു .പട്ടയ പ്രശ്ങ്ങളിൽ തീർപ്പ് കൽപ്പിക്കാനല്ല തന്റെ ഹർജിയെന്നും സർക്കാർ ഭൂമി കയ്യേറിയ കൈയേറ്റക്കാർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരെ നടപടിയാണ് വേണ്ടതെന്നു അവർകോടതിയിൽ പറഞ്ഞു . കേവലം ഒരാഴ്ചകൊണ്ട് ഒരു വില്ലേജ് ഓഫിസർക്ക് വ്യാജപട്ടയം കണ്ടെത്തി തീർപ്പ് കൽപ്പിക്കാൻ കഴിയുന്ന കേസ് വിഷയം 16 വർഷം കഴിയുമ്പോഴും അന്തമായി നീട്ടികൊണ്ടുപോകുന്നത് ആർക്ക് വേണ്ടിയാണെന്ന് അവർ ചോദിച്ചു ഹർജിയിലെ ആവശ്യം പരിഗണയ്ക്കാതെ വഴിവിട്ട് പോകുന്നത് ആരെ രക്ഷിക്കാനാണ് എന്നും അവർ ചോദിച്ചു. 16 വർഷമായി തുടരുന്ന കോടതി നടപടിയിൽ തീർപ്പ് കല്പിക്കണമെന്ന് വൺ എർത്ത് വൺ ലൈഫ് ഉറച്ചുനിന്നതോടെയാണ് കോടതി അടിയന്തിര ഉത്തവ് പുറപ്പെടുവിച്ചത് . ഹർജി സംബന്ധിച്ച് അടിയനത്തിര റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി . കേസ് നാളെ വീണ്ടു പരിഗണക്കും