ശ്രീധരൻ പിള്ളയുടെ മത വിധ്വേക്ഷ പ്രസംഗം ഹൈ കോടതി സർക്കാരിനോട് വിശധികാരണം തേടി
മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചി: പ്രസംഗത്തിലെ മത വിധ്വേക്ഷം ത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിശദീകരണം തേടിയത്. ശ്രീധരന്‍പിള്ളയെ കൂടാതെ സംസ്ഥാന സര്‍ക്കാരും ഡി.ജി.പിയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹർജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്.
വസ്ത്രം മാറ്റി നോക്കിയാല്‍ മുസ്ലിംകളെ തിരിച്ചറിയാമെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശമാണ് വിവാദമായത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. ‘
നമ്മുടെ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് പട്ടാളക്കാര്‍ അവിടെ പോയിനോക്കിയിട്ട് മരിച്ചവരുടെ എണ്ണം എടുക്കണമെന്നാണ്….അവരുടെ ജാതി, മതം തുടങ്ങിയവ. മുസ്ലിം ആണെങ്കില്‍ ചില ലക്ഷണങ്ങള്‍ ഉണ്ട്. അല്ലേ? വസ്ത്രം മാറ്റി നോക്കുകയാണെങ്കില്‍ മനസിലാക്കാന്‍ കഴിയും. ഇതൊക്കെ ചെയ്തിട്ട് മടങ്ങിവരണം എന്നാണോ അവര്‍ പറയുന്നതെന്നും ശ്രീധരന്‍ പിള്ള പ്രംസഗിച്ചിരുന്നു
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം.