സർക്കാരിന്റെ കർഷക വിരുദ്ധ നിലപട് കര്‍ഷക ഉച്ചകോടി എടത്വായില്‍

കേരളത്തിലെ 65 ല്‍പരം സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ ഉച്ചകോടിയാണ് എടത്വയില്‍ സംഘടിപ്പിക്കുന്നത്. ആദ്യ കര്‍ഷക ഉച്ചകോടി 2024 മാര്‍ച്ച് 17 ന് തൃശ്ശൂരിലും രണ്ടാമത്തെ ഉച്ചകോടി 2024 ഏപ്രില്‍ 3 ന് മാനന്തവാടിയിലും നടത്തി. കടബാദ്ധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന കുട്ടനാട് കര്‍ഷക ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിച്ച് ''കുട്ടനാടിന്റെ വികസനം''

0

ആലപ്പുഴ | കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന 3-ാമത്തെ കര്‍ഷക ഉച്ചകോടി 13.04.2024 ന് എടത്വയില്‍ ”കഫേ 8” ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ 2 പി.എം. വരെ നടക്കുന്നു. കേരളത്തിലെ 65 ല്‍പരം സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ ഉച്ചകോടിയാണ് എടത്വയില്‍ സംഘടിപ്പിക്കുന്നത്. ആദ്യ കര്‍ഷക ഉച്ചകോടി 2024 മാര്‍ച്ച് 17 ന് തൃശ്ശൂരിലും രണ്ടാമത്തെ ഉച്ചകോടി 2024 ഏപ്രില്‍ 3 ന് മാനന്തവാടിയിലും നടത്തി. കടബാദ്ധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന കുട്ടനാട് കര്‍ഷക ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിച്ച് ”കുട്ടനാടിന്റെ വികസനം” എന്ന വിഷയത്തെ ആസ്പദമാക്കി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് മാര്‍ട്ടിന്‍ തോമസ് സംസാരിക്കും .
”കടം വാങ്ങി സമ്പന്നരെ തീറ്റിപോറ്റുന്ന കര്‍ഷക സമൂഹം – 1968-2023 കാലഘട്ടത്തില്‍ കര്‍ഷകര്‍ക്കും സംഘടിത സമ്പന്ന തൊഴിലാളി പ്രഭുവിഭാഗത്തിനും ഇടയില്‍ അതിഭീകരമായി വളരുന്ന വരുമാന അന്തരം” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നേതാവ് ഡിജോ കാപ്പന്‍ ഉച്ചകോടി ഉദ്ഘാടന ചെയ്ത സംസാരിക്കും . ”ഡല്‍ഹി കര്‍ഷക സമരവും ഇടതുപക്ഷ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും” എന്ന വിഷയത്തെ സംബന്ധിച്ച് ഡല്‍ഹി കര്‍ഷക സമര മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തും. കുട്ടനാടന്‍ കര്‍ഷക പ്രതിസന്ധിയെ സംബന്ധിച്ച് കുട്ടനാട് കര്‍ഷക സമിതി പ്രസിഡന്റ് ചാക്കപ്പന്‍ ആന്റണിയും കര്‍ഷകര്‍ എന്തുകൊണ്ട് സി.പി.ഐ.യെ എതിര്‍ക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലിയും കാര്‍ഷിക ഉല്‍പ്പന്ന താങ്ങുവില സംഭരണം, സംസ്‌കരണം, വിപണനം എന്ന വിഷയത്തെപ്പറ്റി സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ നേതാവ് സുജി മാസ്റ്ററും കുട്ടനാടന്‍ മത്സ്യകൃഷിയിലെ പ്രതിസന്ധികളെക്കുറിച്ച് ആലപ്പുഴ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം നേതാവ് ജസ്റ്റിന്‍ കൊല്ലംപറമ്പിലും കര്‍ഷക കടക്കെണി പരിഹാരങ്ങളെപ്പറ്റി പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയിലും കുട്ടനാട്ടിലെ താറാവുകൃഷിയുടെ ഭാവിയെ സംബന്ധിച്ച് ബെന്നി, കുട്ടനാട്ടിലെ ടൂറിസം ഹൗസ്‌ബോട്ട് ഹോം സ്റ്റേകളെ സംബന്ധിച്ച് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി മാത്യു പാക്കനും പഠനറിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. പിന്നീട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് കോഴിക്കോട് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ നേതാവ് ബോണി ജേക്കബ്, മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മാത്യു ജോസ് ആറ്റുപുറം, വയനാടന്‍ കര്‍ഷക നേതാവ് ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ നേതൃത്വം നല്‍കും.

You might also like

-