പൊതുമേഖലാ ശക്തി പെടുത്താൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും

16504 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇത് കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നികുതിയിളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിലും സർക്കാർ മുൻകൈയെടുത്താണ് നടത്തുന്നത്.

0

കൊച്ചി :ബിപിസിഎല്ലിന് സംസ്ഥാനം എല്ലാ പിന്തുണയും നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിക്ക് നികുതിയിളവും സ്ഥലം കണ്ടെത്തുന്നതും ഏറ്റെടുത്ത് നൽകുന്നതുമടക്കം സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്ന് മികച്ച സഹായമുണ്ടായി. പൊതുമേഖലാ കമ്പനികളെ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി റിഫൈനറിയുടെ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.കൊച്ചി റിഫൈനറിയുടെ വികസനത്തിന് ഉതകുന്ന പ്രവർത്തനമാണ് സംസ്ഥാനസർക്കാരിന്‍റേത്. 16504 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇത് കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നികുതിയിളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിലും സർക്കാർ മുൻകൈയെടുത്താണ് നടത്തുന്നത്. ഇങ്ങനെ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾ വികസിപ്പിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-