മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി
നവംബർ അഞ്ചിനാണ് ബേബി ഡാമിന്റെ നവീകരണത്തിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് ബെന്നിച്ചൻ തോമസ് ഉത്തവിറക്കിയത്.
തിരുവനന്തപുരം :മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. ഉത്തരവ് സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു.
കടുത്ത പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
സര്‍ക്കാര്‍ ഏറെ പഴികേട്ട വിഷയത്തിലാണ് തീരുമാനം വന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് സംബന്ധിച്ച് വിരുദ്ധ നിലപാടുകളില്‍ വനം, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. നവംബര്‍ ഒന്നിന് ജലവിഭവവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗം നടന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍പറഞ്ഞു. അതേസമയം ഒന്നാം തീയതിയിലെ യോഗം പരാമര്‍ശിക്കുന്ന ഒൗദ്യോഗിക രേഖ പുറത്തുവന്നു. വനംമന്ത്രി നിയമസഭയിലും ഈ യോഗത്തിന്‍റെ മിനിറ്റ്സ് വായിച്ചിരുന്നു. മുല്ലപ്പെരിയാര്‍ഫയലുകള്‍ എല്ലാം ജലവിഭവവകുപ്പിന് കീഴിലാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍പറയുമ്പോള്‍ മരംമുറിക്ക് അനുവാദം നല്‍കിയത് വനംവകുപ്പാണെന്നാണ് റോഷിഅഗസ്റ്റിന്‍ പറയുന്നത്. ഈ ആശയക്കുഴപ്പത്തിന് ഒടുവിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
നവംബർ അഞ്ചിനാണ് ബേബി ഡാമിന്റെ നവീകരണത്തിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് ബെന്നിച്ചൻ തോമസ് ഉത്തവിറക്കിയത്. ഇതിന് മുന്നോടിയായി നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉന്നതതല യോഗങ്ങൾ നടന്നിട്ടില്ലെന്നാണ് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയത്.