ദേശിയ ഗുസ്തി താരം നിഷ ദഹിയയുംസഹോദരനും കൊല്ലപ്പെട്ടു.? വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ

താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലാണുള്ളതെന്നും നിഷ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

0

ഹലാല്‍പുര്‍ (ഹരിയാന): വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലാണുള്ളതെന്നും നിഷ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

 

നേരത്തെ നിഷ ദഹിയയും സഹോദരന്‍ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജ്ഞാതരുടെ വെടിയേറ്റാണ് നിഷയും സഹോദരനും കൊല്ലപ്പെട്ടതെന്നും അമ്മ ധന്‍പതിയ്ക്കും വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ നിഷ വെങ്കലം നേടിയിരുന്നു. 2014-ല്‍ ശ്രീനഗറില്‍ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേവര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി ആദ്യ അന്താരാഷ്ട്ര മെഡല്‍ കഴുത്തിലണിഞ്ഞു. അടുത്ത വര്‍ഷം നേട്ടം വെള്ളിയിലെത്തി. 2015-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാർ അക്കാദമിയിലാണ് വെടിവയ്പ്പ്പിൽ ദേശിയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു എന്നായിരുന്നു വരാത്ത പ്രചരിച്ചത് . നിഷയുടെ അമ്മയ്ക്കും വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റിട്ടുന്നും വരാത്തപറന്നിരുന്നു .

 

-

You might also like

-