ചിന്നക്കനാലിലെ ആദിവാസി പുരധിവാസ പദ്ധതി സർക്കാർ അട്ടിമറിച്ചു .364.39 ഹെക്ടര്‍ റവന്യൂ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിഞ്ജാപനം

2002 ൽ ആദിവാസികള്ക്കായി വിതരണത്തിനായി മാറ്റിയിട്ടു 1490 ഏക്കർ ഭൂമിയും വനവിജ്ഞാപനത്തിൽ ഉൾപെടും . സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ വനങ്ങളെല്ലാം റിസര്‍വ് വനത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

0

മൂന്നാർ | ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ റവന്യൂ ഭൂമി ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം. 2002 ൽ എ കെ ആന്റണി സർക്കാർ ഭൂരഹിതരായ ആളുകളെ കുടിയിരുത്തിയതും, ജൈവഗ്രാമം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയാണ് വനമായി വിജ്ഞാപനം ചെയ്തിട്ടുള്ളത് . 2002 ൽ ആദിവാസികള്ക്കായി വിതരണത്തിനായി മാറ്റിയിട്ടു 1490 ഏക്കർ ഭൂമിയും വനവിജ്ഞാപനത്തിൽ ഉൾപെടും . സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ വനങ്ങളെല്ലാം റിസര്‍വ് വനത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 100 വര്‍ഷത്തേക്ക് പാട്ടത്തിനുകൊടുത്ത പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞശേഷവും അതിനുമുമ്പും കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു. റവന്യൂവകുപ്പിന്റെ കൈവശമിരുന്നാല്‍ ഈ ഭൂമി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു..അരിക്കൊമ്പന്റെ ആവാസമേഖലയായിരുന്ന ഈ പ്രദേശത്ത് മൊട്ടവാലന്‍, ചക്കക്കൊമ്പന്‍ തുടങ്ങിയ കാട്ടാനകളുമുണ്ട്. ആനയിറങ്കല്‍ ഡാമിന് ചുറ്റുമുള്ള ഇവിടെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് വേണ്ടി യൂക്കാലി മരങ്ങളായിരുന്നു വെച്ചുപിടിപ്പിച്ചിരുന്നത്. പാട്ടക്കാലവധി കഴിഞ്ഞിട്ടും യൂക്കാലി മരങ്ങള്‍ നിലവിലുണ്ട്. ഇതിന് പുറമേ പ്രദേശം പുല്‍മേടുകളുമാണ്. റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് സെക്ഷന്‍ നാല് അനുസരിച്ചുള്ള..നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നീണ്ട നാളത്തെ വനംവകുപ്പിന്റെ ആവശ്യമാണ് പ്രദേശം റിസര്‍വ് ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത് . അരികൊമ്പൻ കേസ് പരിഗണിക്കവെ ആദിവാസികളുടെ ഭൂമിയടക്കം പിടിച്ചെടുത്തു ആനയിറങ്കൽ ദേശീയോദ്യാനം സൃഷ്ടിക്കാനുള്ള പ്രപ്പോസൽ വനം വകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു . ചിന്നക്കനാലിലെ റവന്യൂ ഭൂമി വനമായി വിജ്ഞാപനം ചെയ്യുന്നതോടെ 2002 ൽ എ കെ ആന്റണി സർക്കാർ കൊണ്ടുവന്ന പുനരധിവാസ പദ്ധതി അപ്പാടെ അട്ടിമറിക്കപ്പെടുന്നതിനൊപ്പം . കാട്ടാന ശല്യത്തെ കൊണ്ട് പൊരുതി മുട്ടിയ നാട്ടുകാരെ കുടിയൊഴിപ്പിക്കാനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ വനവിജ്ഞാപനം .

You might also like

-