സെക്സ് റാക്കറ്റുമായി ബന്ധമുള്ള സംഘത്തെ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമമായി പിടികൂടി
പ്രതികൾക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ എക്സൈസിന് മൊഴി നൽകി സംഘത്തിലെ പിടിയിലായ ജയ് ലാവുദ്ദീന് സെക്സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തി.
പാലക്കാട്:പാലക്കാട് മുതലമടയിൽ എക്സൈസ് ഇൻ്റലിജൻസ് നടത്തിയ വാഹന പരിശോധനയിൽ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കണ്ടെത്തി പൊള്ളാച്ചിയിൽ നിന്നും മലപ്പുറത്തേക്ക് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച ഹാൻസാണ് പിടികൂടിയത്. മുതലമടയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സെന്തിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മുതലമട സ്വദേശി ജയ്ലാവുദ്ദീൻ, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികൾക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ എക്സൈസിന് മൊഴി നൽകി സംഘത്തിലെ പിടിയിലായ ജയ് ലാവുദ്ദീന് സെക്സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചു. സ്ത്രീകളുടെ നഗ്നചിത്രങ്ങളും പെൺകുട്ടികളുടെ വിവരങ്ങളും ലഭിച്ചിച്ചു .ഗായത്രി മേനോൻ എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഫോൺ കെണിയിൽ കുടുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപെടെ നിരവധിപേർക്ക് പണം നഷ്ടപെട്ടിട്ടുണ്ടെന്ന് വ്യക്തമായെന്ന് എക്സൈസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൂഗിൾ പേ വഴി പണം അയച്ച് കൊടുത്ത തെളിവുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. സെക്സ് റാക്കറ്റുമായി ബന്ധപെട്ട കേസ് പൊലീസ് അന്വേഷിക്കും