ഭക്ഷണത്തിന് രുചിയില്ല ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ്ജീവനോടെ കത്തിച്ചു
ഡല്‍ഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്
ഡല്‍ഹി: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു. ഡല്‍ഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഭര്‍ത്താവ് വിവേക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രുചിയില്ലെന്നാരോപിച്ച് വിവേക് പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.
പിന്നീട് ഈ ദേഷ്യത്തില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ഇയാൾ തീ കൊളുത്തി. നിലവിളി കേട്ട് എത്തിയ വിവേകിന്റെ മാതാപിതാക്കളാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. 20 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.