ഫോര്‍ സ്റ്റാര്‍( അഡ്മിറല്‍) ഓഫീസറായി അമേരിക്കയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്ത്യപ്രതിജ്ഞ ചെയ്തു
യു.എസ്. പബ്ലിക്ക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്റ് കോര്‍പാണ് ഇപ്പോള്‍ ഡോ.റേച്ചല്‍. പ്രസിഡന്റ് ജൊ ബൈഡനാണ് ഇവരെ പുതിയ തസ്തികയില്‍ നിയമിച്ചത്.
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ട്രാന്‍സ്ജന്റര്‍ ഡോ.റേച്ചല്‍ ലെവിന്‍(63) ഫോര്‍ സ്റ്റാര്‍’ ഓഫീസറായി ഒക്ടോബര്‍ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
യു.എസ്. പബ്ലിക്ക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്റ് കോര്‍പാണ് ഇപ്പോള്‍ ഡോ.റേച്ചല്‍. പ്രസിഡന്റ് ജൊ ബൈഡനാണ് ഇവരെ പുതിയ തസ്തികയില്‍ നിയമിച്ചത്. അഡ്മിറല്‍ എന്ന പുതിയ തസ്തികയില്‍ സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ ജീവിതത്തില്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ.റേച്ചല്‍ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രതികരിച്ചു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ടുലെന്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ഡോക്ടര്‍ ബിരുദം നേടിയ ശേഷം പീഡിയാട്രിഷനായി ജോലി ചെയ്തിരുന്നു.രാജ്യത്തെ എല്ലാവര്‍ക്കും തുല്യഅവകാശം നല്‍കുന്നതിലേക്ക് മറ്റൊരു ഉദാത്ത മാതൃകയാണ് ഡോ.റേച്ചലിന്റെ നിയമനമെന്ന് ഹെല്‍ത്ത് സെക്രട്ടറി സേവ്യര്‍ ബെസീറ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ ഡോ.റെയ്ച്ചലിനെ ഹെല്‍ത്ത് യു.എസ്. അസി.സെക്രട്ടറിയായി യു.എസ്. സെനറ്റ് 48 വോട്ടിനെതിരെ 52 വോട്ടിന് അംഗീകരിച്ചിരുന്നു.