ഹൂസ്റ്റണിൽ ആദ്യ സിഖ് പോലിസ് ഓഫീസർ വെടിയേറ്റ് മരിച്ചു

പോലീസ് വാഹനത്തിലേക്ക് തിരിച്ചു നടന്ന സന്ദീപിന്റെ പുറകിൽ വാഹനത്തിൽ നിന്നും ഇറങ്ങിയ അക്രമി നിരവധി തവണ വെടിയുതിർകുകയായിരുന്നു

0

ഹൂസ്റ്റൺ : (സെപ്റ്റംബർ 27 വെള്ളിയാഴ്ച ) ഹൂസ്‌റ്റൻ വില്ലൻസി കോര്ടിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ 42 വെടിയേറ്റു മരിച്ചു .
വാഹനം തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചതിന് ശേഷം ,പോലീസ് വാഹനത്തിലേക്ക് തിരിച്ചു നടന്ന സന്ദീപിന്റെ പുറകിൽ വാഹനത്തിൽ നിന്നും ഇറങ്ങിയ അക്രമി നിരവധി തവണ വെടിയുതിർകുകയായിരുന്നു .ഉടനെ ഹെലികോപ്റ്ററിൽ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിനുശേഷം വാഹനത്തിൽ കയറി രക്ഷപെട്ട വെടിവെച്ചു എന്നു സംശഠിക്കുന്ന മെക്സിക്കൻ യുവാവിനെ പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു ,

ഹൂസ്റ്റണിൽ നിന്നും പോലിസിൽ ചേർന്ന ആദ്യ സിഖ് സമുദായാംഗംമാണ് സന്ദീപ് . പത്തുവർഷമായി ഹാരിസ് കൗണ്ടി പോലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു . നാല് വര്ഷം മുൻപ് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസ് കൗണ്ടി സ്ട്രീറ്റിൽ ടര്ബണും,താടിയും വളർത്തി പട്രോലിംഗിന് അനുമതി ലഭിച്ച ആദ്യ സിഖ് പോലീസ് ഓഫീസറാണ് സന്ദീപ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് മരിച്ച സന്ദീപിന് ഭാര്യയും മൂന്നുകുട്ടികളും ഉണ്ട് ,ഈ സംഭവം ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്ന സന്ദീപിന്റെ മരണം ഹൂസ്‌റ്റൻ നിവാസികളെ പ്രതേയ്കിച്ചു സിക്‌ സമുദായത്തെ ഞെട്ടിപ്പിച്ചിരികയാണ് .ഹൂസ്റ്റൺ മേയർ സിൽവെസ്റ്റർ സന്ദീപിന്റെ കൊലപാതകത്തെ അപ്രതീക്ഷിത ഭീകരത എന്നാണ് വിശേഷിപ്പിച്ചത്

You might also like

-