മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് മാര്‍ത്തോമാ ഫെസ്റ്റ് 2019

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍ റോബര്‍ട്ട് ഡൈ ഗസ്റ്റ് ഓഫ് ഹോണറായും, ഹൂസ്റ്റണ്‍ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ പി ജോര്‍ജ് മുഖ്യാതിഥിയായും പങ്കെടുക്കും.

0

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്സ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ‘മാര്‍ത്തോമാ ഫെസ്റ്റ് 2019’ ഈ വര്‍ഷം ഒക്ടോബര്‍ 5 ശനിയാഴ്ച ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇരുപതാമത് മാര്‍ത്തോമാ ഫെസ്റ്റാണ് ഈ വര്‍ഷത്തേത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ മാര്‍ത്തോമാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍ റോബര്‍ട്ട് ഡൈ ഗസ്റ്റ് ഓഫ് ഹോണറായും, ഹൂസ്റ്റണ്‍ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ പി ജോര്‍ജ് മുഖ്യാതിഥിയായും പങ്കെടുക്കും. വൈകിട്ട് 6 മണി മുതല്‍ നടക്കുന്ന കലാപരിപാടികളില്‍ കൊച്ചിന്‍ കലാഭവന്‍ ജയന്‍ നയിക്കുന്ന മിമിക്‌സ് പരേഡ് തുടര്‍ന്ന് ഭരത് കലാ തിയ്യറ്റേഴ്‌സിന്റെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ‘ലോസ്റ്റ് വില്ല’ എന്ന സാമൂഹ്യ നാടകവും അരങ്ങേറും. ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലെ നാടക അവതരണ രംഗത്ത് ശക്തമായ കഥാപാത്രങ്ങളെ അണിനിരത്തുന്ന ഹരിദാസ് തങ്കപ്പന്റെ അനശ്വര്‍ മാമ്പിള്ളി എന്നിവരാണ് ലോസ്റ്റ് വില്ലയുടെ അണിയറ ശില്‍പികള്‍. കേരളത്തിന്റെ തനതായ ഭക്ഷണ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന തട്ടുകട, ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. സൗജന്യ കാര്‍ പാര്‍ക്കിങ്ങും ഉണ്ടായിരിക്കും. ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണവും, സാന്നിദ്യവും കണ്‍വീനര്‍മാരായ ചെറിയാന്‍, അലക്‌സാണ്ടര്‍, അഞ്ചു ബിജിലി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

You might also like

-