ആദ്യഘട്ട പോളിംഗ് രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി

ബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് ശതമാനം 80 കടന്നു. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്

0

ചെന്നൈ | ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം

ബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് ശതമാനം 80 കടന്നു. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്. മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെയാണ് പോളിങ്ങ്. ലക്ഷദ്വീപിലും പുതുച്ചേരിയിലും പോളിങ്ങ് ശതമാനം 80ന് മുകളിലാണ്. ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 കവിഞ്ഞു. സിക്കിമിലെ ഏക മണ്ഡലത്തിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. അസമിലെ കാസിരംഗ മണ്ഡലത്തിലും അരുണാചല്‍ പ്രദേശിലെ അരുണാചല്‍ ഈസ്റ്റ് മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 പിന്നിട്ടു. മേഘാലയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്

ഏറ്റവും ഒടുവിൽ പുറത്ത് വന്ന പോളിങ്ങ് കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ് രണ്ടാമത് ബംഗാളും മൂന്നാമത് പുതുച്ചേരിയുമാണ്. ഏറ്റവും കുറവ് പോളിങ്ങ് ബിഹാറിലാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍ – 56.87%

അരുണാചല്‍ പ്രദേശ് -64.07%

അസം -70.77%

ബിഹാര്‍ – 46.32%

ഛത്തീസ്ഗഡ് – 63.41%

ജമ്മു കാശ്മീര്‍ – 65.08%

ലക്ഷദ്വീപ് – 59.02%

മധ്യപ്രദേശ് – 63.25%

മഹാരാഷ്ട്ര – 54.85%

മണിപ്പൂര്‍ – 68.58%

മേഘാലയ – 70.87%

മിസോറാം -54.18%

നാഗാലാന്‍ഡ് – 56.77%

പുതുച്ചേരി – 72.84%

രാജസ്ഥാന്‍ – 51.16%

സിക്കിം – 68.06%

തമിഴ്‌നാട് – 62.20%

ത്രിപുര – 79.94%

ഉത്തര്‍പ്രദേശ് – 57.66%

ഉത്തരാഖണ്ഡ് – 53.65%

ബംഗാള്‍ – 77.57%

You might also like

-