രാജ്യത്തെ ഏറ്റവും ചെറിയ ലോകസഭാ നിയോജക മണ്ഡലമായ ലക്ഷദ്വീപിൽ 59.02 % പോളിംഗ്

NCP അജിത് പവാർ പക്ഷ സ്ഥാനാത്ഥി TP യുസഫ് കടമത്ത് ദ്വീപിലും സ്വതന്ത്ര സ്ഥാനാത്ഥി K .Koya മിനിക്കോയ് ദ്വീപിലും വോട്ട് രേഖപെടുത്തി അന്തിമ വോട്ടര്‍പട്ടിക പ്രകാരം 29, 278 പുരുഷന്മാരും 28, 506 സ്ത്രീകളും ഉള്‍പ്പടെ ആകെ 57,784 വോട്ടര്‍മാരാണ് ലക്ഷദ്വി പിൽ സമ്മതിദാനം രേഖപ്പെടുത്താനായിട്ടുള്ളത്. മൊത്തം 4 സ്ഥാനാത്ഥികളാണ് ലക്ഷദ്വീപിൽ മത്സര രംഗത്തുള്ളത്.

0

കവരത്തി |രാജ്യത്തെ ഏറ്റവും ചെറിയ ലോകസഭാ നിയോജക മണ്ഡലമായ ലക്ഷദ്വീപിൽ വൈകുന്നേരം 5 മണി വരെ 59.02 % പോളിംഗ് രേഖ പെടുത്തി.ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളായ ആന്ദ്രോത് -57.37 %
കവരത്തി -64.98 % അമിനി -49.64% അഗതി -60.46 % മിനിക്കോയ് -52.84 %
ക്രമത്തിൽ പോളിംഗ് ശതമാനം രേഖ പെടുത്തി
ലക്ഷദ്വീപിൽ
10 ദ്വീപുകളിലായി 55 പോളിംഗ് ബുത്തുകളിലാണ് വോട്ടിംഗ് നടന്നത്.
മുതിർന്നവരും സ്ത്രീകളുമടക്കം വലിയ ജനപങ്കാളിത്തമാണ് എല്ലാ ബുത്തുകളിലും അനുഭവപെട്ടത്.ചില ബുത്തുകളിൽ വോട്ടിംഗ് പ്രക്രിയകൾ മന്ദഗതിയിൽ നീങ്ങുന്നതായി വോട്ടർമാർ ആശങ്ക രേഖപെടുത്തി.
എൻ സി പി ശരത് പവാർ പക്ഷ സ്ഥാനാത്ഥി PP മുഹമ്മദ് ഫൈസൽ,
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാത്ഥി അഡ്വ . ഹംദുള്ളാ സെയ്ദ് എന്നിവർ രാവിലെ അന്ത്രോത്ത് ദ്വീപിൽ വോട്ട് രേഖ പെടുത്തി.
NCP അജിത് പവാർ പക്ഷ സ്ഥാനാത്ഥി TP യുസഫ് കടമത്ത് ദ്വീപിലും സ്വതന്ത്ര സ്ഥാനാത്ഥി K .Koya മിനിക്കോയ് ദ്വീപിലും വോട്ട് രേഖപെടുത്തി അന്തിമ വോട്ടര്‍പട്ടിക പ്രകാരം 29, 278 പുരുഷന്മാരും 28, 506 സ്ത്രീകളും ഉള്‍പ്പടെ ആകെ 57,784 വോട്ടര്‍മാരാണ് ലക്ഷദ്വി പിൽ സമ്മതിദാനം രേഖപ്പെടുത്താനായിട്ടുള്ളത്.
മൊത്തം 4 സ്ഥാനാത്ഥികളാണ് ലക്ഷദ്വീപിൽ മത്സര രംഗത്തുള്ളത്.

പിന്നിട്ട 2019 ലെ തെരെഞ്ഞെടുപ്പിൽ കേവലം 823 വോട്ടിൻ്റെ ഭുരിപക്ഷത്തിൽ NCP സ്ഥാനാത്ഥിയായിരുന്ന മുഹമ്മദ് ഫൈസൽ വിജയിച്ച ലക്ഷദ്വീപിൽ ഇത്തവണയും വാശിയേറിയ മത്സരമാണ് നടക്കുന്നത്. മുഖ്യ എതിർ സ്ഥാനാത്ഥിയായ കോൺഗ്രസ്സിൻ്റെ അഡ്വ ഹംദുള്ളാ സെയ്ദ്, ഒപ്പം അജിത് പവാർ പക്ഷ NCP സ്ഥാനാത്ഥിയായി TP യുസഫ് എന്നിവരുടെയും പ്രഭലമായ സാനിദ്ധ്യം ലക്ഷദ്വീപ്, ഒരു ഫോട്ടോ ഫിനിഷ് സാധ്യതകളിലേക്കാണ് വിലയിരുത്തപ്പെടുന്നത്.
2019 ൽ ദ്വീപിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ ‘കോൺഗ്രസ്സ്, NCP എന്നിവർക്കൊപ്പം മത്സരംഗത്തുണ്ടായിരുന്ന JDU , CPIM ,CPI ,BJP ഉൾപ്പെടെയുള്ളവർ ഇത്തവണ മത്സര രംഗത്തില്ല,
നിലവിൽ CPI ,CPIM എന്നി പാർട്ടി ഘടകങ്ങളുടെ പിന്തുണ മുഹമ്മദ് ഫൈസലിനാണ്.
BJP പിന്തുണയിലാണ് NCP അജിത്ത് പവാർ പക്ഷം മത്സരിക്കുന്നത്.
കഴിഞ്ഞ തവണ മറ്റിതര പാർട്ടികൾക്ക് ലഭിച്ചിരുന്ന 2000 ത്തിലതികം വോട്ടുകൾ, ഒപ്പം പുതിയ 2127 വോട്ടർമാരുടെ തിരുമാനങ്ങളും നിലവിലെ എത് സ്ഥാനാത്ഥിയുടെ ദിശയിലേക്കാണ് കൂടുതൽ രേഖപെടുത്തുക എന്നതിനാസ്പതമായിരുക്കും ലക്ഷദ്വീപിൻ്റെ അന്തിമ വിധി നിർണ്ണായമാകുക.

You might also like

-