മുന്നാറിൽ തോട്ടം തൊഴിലാളികളുടെ ലയത്തിൽ അഗ്നിബാധ വീട്ടമ്മ വെന്തുമരിച്ചു
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഗണേശൻ വീട് വിട്ട് 15 മിനിട്ടുകൾക്ക് ശേഷം വീടിനുള്ളിൽ നിന്നും പുക ഉയര്തുന്നതായി അയൽവാസികൾ കണ്ടിരുന്നു തൊഴിലാളികൾ എത്തിയപ്പോഴേക്കും അഗ്നിബാധ എല്ലായിടത്തും പടർന്നിരുന്നു മക്കൾ രണ്ടുപേരും തമിഴ് നാട്ടിലായതിൽ ദമ്പതികൾ മാത്രമാണ് എവിടെ താമസിച്ചിരുന്നത്
ഇടുക്കി: കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് ലയത്തിൽ തീപിടുത്തം. അഗ്നിബാധയിൽ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷൻ കമ്പനിയിൽ ജോലിക്കായി പോയിരുന്നു. 8.30തോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികൾ അവിടുത്തെ വാച്ചർ ചെല്ലയെ അങ്ങോട്ടേക്ക് അയച്ചതോടെയാണ് ദാരുണ സംഭവം പുറം ലോകം അറിയുന്നത്
വീട്ടിലെ ഷൺമുഖവള്ളിയുടെ കിടപ്പുമുറി മുഴുവൻ തീപടർന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പുക അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. കട്ടിലിൽകത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കതകുകൾ അകത്തു നിന്നും പുട്ടിയിട്ടനിലയിലായിരുന്നു രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഗണേശൻ വീട് വിട്ട് 15 മിനിട്ടുകൾക്ക് ശേഷം വീടിനുള്ളിൽ നിന്നും പുക ഉയര്തുന്നതായി അയൽവാസികൾ കണ്ടിരുന്നു തൊഴിലാളികൾ എത്തിയപ്പോഴേക്കും അഗ്നിബാധ എല്ലായിടത്തും പടർന്നിരുന്നു മക്കൾ രണ്ടുപേരും തമിഴ് നാട്ടിലായതിൽ ദമ്പതികൾ മാത്രമാണ് എവിടെ താമസിച്ചിരുന്നത് മരണകാരണം ആത്ഹത്യയാണോ , ഷോട്ട് ഷോർട്ട് സർക്യൂട്ട് ആണോ എന്നത് പോലീസ് പരിശോധിച്ചു വരുന്നതേയുള്ളു . മൂന്നാർ ദേവികുളം പൊലീസ് സ്ഥലത്തെത്തി. പൊലീസിന്‍റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. രണ്ടു പേരും തമിഴ്നാട്ടിലാണ്