പിഴത്തുക ഘട്ടം ഘട്ടമായി കുറയ്ക്കും :എ.കെ ശശീന്ദ്രൻ
"യുക്തി രഹിതമാണ് പുതിയ നിയമമെന്നാണ് തന്റെ നിലപാട്. വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം".
തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന നിയമത്തിലെ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍പറഞ്ഞു ഇക്കാര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതിയ പിഴ സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
“യുക്തി രഹിതമാണ് പുതിയ നിയമമെന്നാണ് തന്റെ നിലപാട്. വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം”. കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
നിയമലംഘനത്തിനുള്ള പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല