ആനയിറങ്കൽ ജലാശയത്തിൽ എസ്‌റ്റേറ്റ് മാനേജരും ഡോക്ടറും മുങ്ങി മരിച്ചു
ഡോ.അഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഗോകുലും അപകടത്തിൽ പെട്ടത് വൈകിട്ട് ഏഴ് മണിക്കാണ് അപകടം നടന്നത്
മൂന്നാർ :ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു ജലാശയത്തിൽ കുളിക്കുവാൻ ഇറങ്ങിയ എച്ച് എം എൽ കമ്പനി ഡോക്‌ടർ കർണ്ണാടക സ്വദേശി ആഷിഷ് (48) എസ്റ്റേറ്റ് അസി .മാനേജർ ഗോകുൽ(32)എന്നിവരാണ് മരിച്ചത് ഡോ.അഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഗോകുലും അപകടത്തിൽ പെട്ടത് വൈകിട്ട് ഏഴ് മണിക്കാണ് അപകടം നടന്നത്.ആനയിറങ്കൽ അട്ടുപാലത്തിനു സമീപമാണ് അപകടം ഉണ്ടായത്.
രിച്ച ഡോ. ആശിഷ്, ഗോകുൽ എന്നിവർ നാല് സുഹൃത്തുക്കളോടൊപ്പം ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം കാണാനെത്തിയതായിരുന്നു. ഇരുവരും താഴ്ന്ന് പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം കേട്ട് എത്തിയവർ ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചു.. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി