തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു ഇലെക്ഷൻ കമ്മീഷൻ
മണ്ഡലത്തിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തവിട്ടു. വോട്ടിങ് യന്ത്രങ്ങളുടെ മോക്ക് പോളിങ്ങും പൂർത്തിയാക്കി.
കൊച്ചി | സിറ്റിംഗ് എം എൽ എ പി ടി തോമസിന്റെ നിര്യാണത്തെത്തുടർന്നു ഉപതെരെഞ്ഞുടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡല ത്തിൽ തെരെഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .മണ്ഡലത്തിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തവിട്ടു. വോട്ടിങ് യന്ത്രങ്ങളുടെ മോക്ക് പോളിങ്ങും പൂർത്തിയാക്കി. തൃക്കാക്കര നിയമസഭാ മണ്ഡല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ്. കണയന്നൂർ താലൂക്കി ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം.നിലവിൽ വന്ന വർഷം 2011 ലാണ് മണ്ഡലം നിലവിൽ വന്നത് ആദ്യതെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ബെന്നി ബെഹനാന് തെരഞ്ഞെടുക്കപ്പെട്ടു പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിലെ പി ടി തോമസാണ് വിജയിച്ചത്
സിറ്റിങ് എം.എല്‍.എയായിരുന്ന പി.ടി തോമസിന്‍റെ നിര്യാണമാണ് അഞ്ച് വർഷം തികയും മുമ്പ് മറ്റൊരു രാഷ്ട്രീയ അങ്കത്തിന് കളമൊരുക്കിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ജാഫർ മാലിക്കിന്‍റെ നേതൃത്വത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പ്രവർത്തന സജ്ജമെന്ന് ഉറപ്പുവരുത്തി. യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ സുഗമമാക്കാന്‍ നോഡല്‍ ഓഫീസർമാരെ കലക്ടർ നിയമിച്ചു. ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്ന എം.സി.സി നോഡല്‍ ഓഫീസറായി ഫോർട്ട് കൊച്ചി സബ്‍കലക്ടര്‍ വിഷ്ണുരാജിനെ നിയോഗിച്ചു. വോട്ടർ ബോധവത്കരണത്തിനുള്ള നോഡല്‍ ഓഫീസറായി അസിസ്റ്റന്‍റ് കലക്ടർ സച്ചിന്‍ കുമാർ യാദവിനെയും ചുമതലപ്പെടുത്തി. എ.ഡി.എം എസ്.ഷാജഹാനാണ് ലോ ആന്‍ഡ് ഓർഡർ നോഡല്‍ ഓഫീസർ. മറ്റു നിരധി ഉദ്യോഗസ്ഥർക്കും ചുമതലകളുണ്ട്.