സിപിഎമ്മിനും സിപിഐക്കും 25 കോടിരൂപ സംഭാവന നൽകിയെന്ന് ഡിഎംകെ സത്യവാങ്മൂലം. സിപിഎമ്മിന് 10 കോടിയും സിപിഐക്ക് 15 കോടിയുമാണ് സംഭാവന നൽകിയത്

തെരഞ്ഞെടുപ്പ്‌ കമ്മീഷന് ഡിഎംകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികൾക്ക് കോടികൾ നല്കിയതായുള്ള കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു സഖ്യകക്ഷിയായ കൊങ്കുനാട് മക്കൾ ദേശീയ കക്ഷിക്കും 15 കോടി രൂപ നൽകിയതായും കണക്കിലുണ്ട്.എന്നാൽ, സി.പി.എം. തെരഞ്ഞെടുപ്പ് കമ്മീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിഎംകെ നൽകിയ സംഭാവനയുടെ വിവരം വ്യക്തമാക്കിയിട്ടില്ല.

0

ചെന്നൈ: കഴിഞ്ഞ ആഗസ്റ്റ് 27നാണ് ഡിഎംകെ. തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് സമർപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൊത്തം 79.26 കോടി രൂപ ചെലവായിട്ടുള്ളതിൽ മൂന്നു പാർട്ടികൾക്ക് മാത്രമായി 40 കോടി രൂപ സംഭാവനചെയ്തത്തായാണ് കണക്കു. സിപിഎമ്മിനും സിപിഐയ്ക്കും കൂടി നൽകിയത് 25 കോടി രൂപ. സിപിഎമ്മിന് 10 കോടിയും സിപിഐയ്ക്ക് 15 കോടിയും.കൊങ്കുനാട് മക്കൾ ദേശീയ കക്ഷിക്കും 15 കോടി രൂപയും നൽകി. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വ്യക്തിപരമായ ചെലവുകൾക്ക് 59 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇതിൽ കൂടുതലും വിമാനയാത്രാക്കൂലിയാണ്. ലോക്‌സഭാ സ്ഥാനാർഥികൾക്കുവേണ്ടി 50 ലക്ഷം രൂപവീതവും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കായി 25 ലക്ഷം രൂപവീതവും ചെലവഴിച്ചിട്ടുണ്ടെന്നാണ് ഡിഎംകെയുടെ സത്യവാങ്മൂലത്തിലുള്ളത്.

തെരഞ്ഞെടുപ്പ് വേളയിൽ സംഭാവന സ്വീകരിച്ചതിൽ തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരസനും പ്രതികരിച്ചതു. എന്നാൽ, സി.പി.എം. തെരഞ്ഞെടുപ്പ് കമ്മീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിഎംകെ നൽകിയ സംഭാവനയുടെ വിവരം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിശദാംശങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് നൽകിയിരിക്കുകയാണെന്നും അടുത്തഘട്ട സത്യവാങ്മൂലത്തിൽ കണക്കുകൾ കാണിക്കുമെന്നും കെ ബാലകൃഷ്ണൻ അവകാശപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളിലാണ് മത്സരിച്ചത്. ഡിഎംകെ ചിഹ്നത്തിലാണ് കൊങ്കുനാട് മക്കൾ ദേശീയ കക്ഷി മത്സരിച്ചത്. മൂന്നു പാർട്ടികളുടെ സ്ഥാനാർഥികളും വിജയിച്ചു.

You might also like

-