‘വെടിവച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും വിധി നടപ്പാക്കാനാകില്ല’; പള്ളിത്തര്‍ക്കത്തിൽ പൊലീസിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ.

പള്ളിത്തർക്ക കേസില്‍ ബലം പ്രയോഗിച്ചു വിധി നടപ്പാക്കാനാകില്ലെന്നു കോതമംഗലം സി.ഐ.യാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്നും സത്യവാങ്മൂലത്തിൽ പൊലീസ് പറയുന്നു.

0

കൊച്ചി: പള്ളിത്തർക്കത്തിൽ വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചും വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നാണ് ഹൈക്കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്നും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ പൊലീസ് അറിയിച്ചിരിക്കുന്നത്. കോതമംഗലം പള്ളിക്കേസിലാണ് സി.ഐ. ഹൈക്കോടതിയില്‍ പുതിയ നിലപാടറിയിച്ചിരിക്കുന്നത്.

പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം പള്ളിത്തർക്കത്തിൽ സി.ഐയുടെ സത്യവാങ്മൂലം. പിറവത്ത് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു

You might also like

-