മോൻസൺ മാവുങ്കൽ തട്ടിപ്പിന് 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച്

എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു

0

കൊച്ചി :പുരാവസ്തു വിൽപ്പനക്കാരൻ എന്ന പേരിൽ പണം തട്ടാൻ മോൺസൺ നിരവധി വ്യാജ രേഖകൾ ചമച്ചതായി ക്രൈംബ്രാഞ്ച് കോടതിയിൽ മോൺസനെതിരായ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യകത്മാക്കിയിട്ടുള്ളത്.  എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു . വ്യാജരേഖ തയാറാക്കാൻ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. .

മോൻസൺ പുരാവസ്തു വിൽപന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങൾ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോൻസൺ സഹകരിക്കുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മോൻസൺ മാവുങ്കലിനെതിരെ എഫ്‌ഐആറിൽ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇടപാടുകാരെ വഞ്ചിക്കാൻ വ്യാജരേഖ ചമച്ചെന്നും വ്യാജരേഖ ചമയ്ക്കുന്നതിനായി സാങ്കേതിക സൗകര്യം ഉപയോഗിച്ചെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ടെലിവിഷൻ ചാനലിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മോൻസണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മോൻസണിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ, കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകുമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. നേരത്തേ മോന്‍സണെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യാജരേഖകള്‍ ചമക്കാന്‍‌ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം.

You might also like

-