കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി, സമ്മേളനങ്ങൾ മാറ്റിവച്ചയ്ക്കും

ഇനിയും നടക്കമുള്ള സമ്മേളനങ്ങൾ മാറ്റിവെക്കാനുള്ള സാധ്യതയും ഉണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ സി ഐ എം സലനം നടത്തുന്നതറിനെതിരെ വ്യാപക പ്രധിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഒഴുവാക്കാൻ സമ്മേളനങ്ങൾ മാറ്റി വെക്കണമെന്ന് ആവശ്യപെടുന്നവരുമുണ്ട്

0

കാസർകോട് | കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.കാസർകോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ ഇനിയും നടക്കമുള്ള സമ്മേളനങ്ങൾ മാറ്റിവെക്കാനുള്ള സാധ്യതയും ഉണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ സി ഐ എം സലനം നടത്തുന്നതറിനെതിരെ വ്യാപക പ്രധിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഒഴുവാക്കാൻ സമ്മേളനങ്ങൾ മാറ്റി വെക്കണമെന്ന് ആവശ്യപെടുന്നവരുമുണ്ട്

അതേസമയം സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടക്കുന്നതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കൊവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. സിപിഐഎമ്മിന്റെ സമ്മേളനത്തിനു വേണ്ടി പ്രത്യേകിച്ചൊരു മാനദണ്ഡം ഉണ്ടാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ്. സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതും ഗവണ്‍മെന്റാണ്. സിപിഐഎം അത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
കാസർകോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ ഇനിയും നാടകനുള്ള സമ്മേളനങ്ങൾ മാറ്റിവെക്കാനുള്ള സാധ്യതയും ഉണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ സി ഐ എം സലനം നടത്തുന്നതറിനെതിരെ വ്യാപക പ്രധിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഒഴുവാക്കാൻ സമ്മേളനങ്ങൾ മാറ്റി വെക്കണമെന്ന് ആവശ്യപെടുന്നവരുമുണ്ട്

അതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും കേസിൽ എതിർകക്ഷിയാണ്.

ഇന്നലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് രാഷ്ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു കളക്ടറുടെ നടപടി. എന്നാൽ അധികം വൈകാതെ തന്നെ കളക്ടർ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മർദ്ദമാണ് കളക്ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ വിശദീകരണം. നേരത്തെയുണ്ടായിരുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും എന്നാൽ ഇന്നലെ വന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക്ഡൗൺ പിൻവലിക്കുകയായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.

You might also like

-