സിപിഐഎം സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് “മമ്മൂട്ടിയെ പോലുള്ള ആളുകൾ ഏത് സമ്മേളനത്തിൽ പങ്കെടുത്താണ് രോഗം വന്നത്? കോടിയേരി

മമ്മൂട്ടിയെ പോലുള്ള ആളുകൾ ഏത് സമ്മേളനത്തിൽ പങ്കെടുത്താണ് രോഗം വന്നത് എന്നാണ് കോടിയേരി ചോദിക്കുന്നത്. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് സർക്കാരാണ്

0

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടക്കുന്നതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കൊവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. സിപിഐഎമ്മിന്റെ സമ്മേളനത്തിനു വേണ്ടി പ്രത്യേകിച്ചൊരു മാനദണ്ഡം ഉണ്ടാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ്. സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതും ഗവണ്‍മെന്റാണ്. സിപിഐഎം അത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മമ്മൂട്ടിയെ പോലുള്ള ആളുകൾ ഏത് സമ്മേളനത്തിൽ പങ്കെടുത്താണ് രോഗം വന്നത് എന്നാണ് കോടിയേരി ചോദിക്കുന്നത്. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് സർക്കാരാണ്. സർക്കാരിനോട് പാർട്ടി പ്രത്യേക നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എല്ലാ സമ്മേളനങ്ങളിലും പ്രതിനിധികളെ കുറച്ചിട്ടിട്ടുണ്ടെന്നും എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും കോടിയേരി പറയുന്നു.

സിപിഎമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു. കൊറോണ നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത് എന്നും ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരി ന്യായീകരണവുമായി രംഗത്തെത്തിയത്.

-

You might also like

-