ബന്ധുനിയമന വിവാദംആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി ജലീല്‍ ലീഗ് പ്രവര്‍ത്തകരുടെ വായ്പകള്‍ തിരിച്ചുപിടിച്ചതാണ് വിവാദത്തിന് കാര ണം

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. വായ്പകള്‍ എടുത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വായ്പയെടുത്ത് തിരിച്ചടക്കുന്നില്ലെന്നും അദേഹം ആരോപിച്ചു

0

തിരുവനന്തപുരം :ബന്ധുനിയമന വിവാദത്തിലെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ ടി ജലീല്‍. മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തിയത്. ബാങ്കിംഗ് രംഗത്തെ പരിചയം പരിഗണിച്ച് കൂടുതൽ യോഗ്യതയുള്ളയാളെയാണ് നിയമിച്ചത്. തന്റെ ബന്ധു ആയതിനാൽ അർഹതപ്പെട്ടതൊന്നും നിഷേധിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. വായ്പകള്‍ എടുത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വായ്പയെടുത്ത് തിരിച്ചടക്കുന്നില്ലെന്നും അദേഹം ആരോപിച്ചു.

ആരോപണങ്ങൾ നിഷേധിച്ച മന്ത്രി ആരോപണം ഉന്നയിച്ച ലീഗിനെയും നേരിട്ടു. കിട്ടാക്കടങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമം സ്ഥാപനം നടത്തുന്നുണ്ട്. ഇതിലേറെയും ലീഗ് നേതാക്കളാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും മന്ത്രി പറഞ്ഞു.നിയമനത്തിന് മുമ്പ് പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നിട്ടും ഏഴ് അപേക്ഷകള്‍ മാത്രമാണ് ലഭിച്ചതെന്നും കെ.ടി ജലീല്‍ പറഞ്ഞു.ആരോപണത്തിൽ അടിസ്ഥാനമില്ലാത്തതിനാൽ അന്വഷണത്തിന്റെ ആവശ്യമില്ലെന്നും, അന്വേഷണം നടന്നാൽ ഭയമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.ടി ജലീലിനെ മന്ത്രി ഇ.പി ജയരാജനും ന്യായീകരിച്ചു.
.

You might also like

-