രാജസ്ഥാനിലെ സൂര്‍സാഗറില്‍ വര്‍ഗീയ ലഹള;വാഹനങ്ങള്‍ക്ക് തീയിട്ടു.

ജോധ്പൂരിലെ സൂര്‍സാഗറിലൂടെ റാം നവമി റാലി കടന്നു പോകവേ, ഒരു കൂട്ടം ആളുകള്‍ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു.

0

ജോധ്പൂര്‍: രാജസ്ഥാനിലെ സൂര്‍സാഗറില്‍ വര്‍ഗീയ ലഹള. റാംനവമി റാലിക്ക് നേരെയും, ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ആക്രമണം. ജനം വാഹനങ്ങള്‍ക്ക് തീയിട്ടു. ജനങ്ങള്‍ ആക്രമസക്തമായതിനെത്തുടര്‍ന്ന്, പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു.

ജോധ്പൂരിലെ സൂര്‍സാഗറിലൂടെ റാം നവമി റാലി കടന്നു പോകവേ, ഒരു കൂട്ടം ആളുകള്‍ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ ലഹളയില്‍ ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ നശിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ചെറിയ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ അരങ്ങേറുന്ന ആക്രമണങ്ങളെന്നും പൊലീസ് ജാഗരൂപരായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു. ശനിയാഴ്ച ഒരു ഹിന്ദു കുടുംബത്തെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹിന്ദു -മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിക്കുന്നു.എന്നാല്‍ റാം നവമി റാലി കടന്നു പോകുന്നതിനെത്തുടര്‍ന്നാണ് കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ലഹളയുണ്ടാക്കരുതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആഹ്വാനം ചെയ്തു. അതിനിടെ ആക്രമണങ്ങളെത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര കാര്‍ഷികാര്യസഹമന്ത്രി ഗജേന്ദ്ര സിഗ് ഷെഖാവത്ത് ധരണ ആരംഭിച്ചു. പൊലീസിന് പാളിച്ച സംഭവിച്ചെന്ന് ഷെഖാവത്ത് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഗജേന്ദ്ര സിഗ് ഷെഖാവത്ത്.

You might also like

-