ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം, വികാരിസ്ഥാനത്തുനിന്നും നീക്കം ചെയ്തു

ഇടുക്കിയിൽ ആദ്യമായാണ് ഒരു കത്തോലിക്കാ വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്

0

ഇടുക്കി |ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി

ഇടുക്കിയിൽ ആദ്യമായാണ് ഒരു കത്തോലിക്കാ വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്‍റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്

ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചത് എന്നും ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ബി ജെ പിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവർക്കുള്ള മറുപടിയാണ് ഫാദർ കുര്യാക്കോസ് മറ്റത്തിന്റെ ബി ജെ പി പ്രവേശനമെന്നും കെ എസ് അജി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുവാൻ ബി ജെ പി ശ്രമിക്കുമ്പോൾ അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുവാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

You might also like

-