വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവ സമൂഹം
വിശ്വാസികള്‍ക്ക് ഓശാന ശുശ്രൂഷകള്‍ വീടുകളിലിരുന്ന് കാണാന്‍ എല്ലാ സഭകളും സമൂഹമാധ്യമങ്ങളില്‍ ലൈവ് സംപ്രേഷണം ഒരുക്കി
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവ സമൂഹം. പുരോഹിതനും സഹായികളും അടക്കം അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചായിരുന്നു വിവിധ ദേവാലയങ്ങളിലെ ചടങ്ങുകള്‍. വിശ്വാസികള്‍ക്ക് ഓശാന ശുശ്രൂഷകള്‍ വീടുകളിലിരുന്ന് കാണാന്‍ എല്ലാ സഭകളും സമൂഹമാധ്യമങ്ങളില്‍ ലൈവ് സംപ്രേഷണം ഒരുക്കി.