കുട്ടികളുടെ ആവേശമായ ശക്തിമാന്‍ തിരിച്ചുവരുന്നു ബിഗ്സ്ക്രീനിലൂടെയാണ് ശക്തിമാന്‍റെ തരിച്ചുവരവ്.

0

ഒരു കാലത്ത് കുട്ടികളുടെ ആവേശമായ ശക്തിമാന്‍ തിരിച്ചുവരുന്നു. തിരിച്ചുവരവ് പക്ഷെ മിനിസ്ക്രീനിലൂടെയല്ല, ബിഗ്സ്ക്രീനിലൂടെയാണ് ശക്തിമാന്‍റെ തരിച്ചുവരവ്. അതും വന്‍ ബജറ്റില്‍ പുത്തന്‍ സാങ്കേതിക വിദ്യയില്‍. സൂപ്പര്‍മാനെയും ബാറ്റ്മാനെയും സ്പൈഡര്‍മാനെയും ഒക്കെ പോലെ ഇന്ത്യന്‍ സൃഷ്ടിയായ ശക്തിമാന്‍ ഒരു കാലത്ത് കുട്ടികളുടെ ആരാധനാ പാത്രമായിരുന്നു.

ശക്തിമാനായ കുട്ടികളുടെ മനസ്സില്‍ മായത്ത ഇടം നേടിയ മുകേഷ് ഖന്ന തന്നെയാണ് പുതിയ ശക്തിമാനിലും അഭിനയിക്കുന്നത്. ശക്തിമാന്‍ സിനിമയാകുന്നു എന്ന കാര്യം മുകേഷ് ഖന്ന തന്നെയാണ് അറിയിച്ചത്. ക‍ഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പേര്‍ ശക്തിമാന്‍റെ തിരിച്ചുവരവ് ആവശ്യപ്പെടുകയാണെന്നും ഖന്ന പറഞ്ഞു.

You might also like

-