കോവിഡ് സാഹചര്യം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ട്.

0

തിരുവനന്തപുരം | സംസ്ഥാനത്തു കോവിഡ് വ്യാപനം വീണ്ടും ശ്കതമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വൈകീട്ട് നാലിനാണ് യോഗം. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരും പങ്കെടുക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളാകും യോഗം ചർച്ച ചെയ്യുക

അതേസമയം രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയിലെ കോവിഡ്കേസുകളിൽ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനം അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്‌ച്ചത്തെ കണക്കുകളിൽ 69 ശതമാനം രോഗകളും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു

You might also like

-