രാജു നാരായസ്വാമിക്കെതിരായ ചിഫ് സെകട്ടറിയുടെ റിപ്പോർട് മുഖ്യമന്ത്രി തള്ളി സ്വാമിക്ക് സർവ്വീസ്സിൽതുടരാം

സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി.

0

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി. സമിതി ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം തേടിയ ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള വീഴ്ചകള്‍ രാജു നാരായണസ്വാമിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇതോടെ നാരായണസ്വാമിക്ക് സര്‍വീസില്‍ തുടരാനാകും

1991 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് പത്തു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍കെയാണ് പിരിച്ചുവിടല്‍ ശിപാര്‍ശ ഉണ്ടായത്.തുടര്‍ച്ചയായ സര്‍വീസ് ചട്ടലംഘനം നടത്തിയെന്നായിരുന്നു ആരോപണം. നേരത്തെ സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറിയായിരിക്കെ സര്‍ക്കാരുമായും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. തുടര്‍ന്ന് കേന്ദ്ര ഡപ്യൂട്ടേഷനില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ മന്ത്രി സദാനന്ദ ഗൗഡക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയത് ചോദ്യം ചെയ്ത് സ്വാമി നല്‍കിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

You might also like

-