വിസ്മയ കൊലക്കേസ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

വിസ്മയയുടെ മരണം നടന്ന് 90 ദിവസം തികയാനിരിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതി കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

0

കൊല്ലം :വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വിസ്മയയെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധൻ, വിസ്മയയുടെ ബന്ധുക്കൾ ഉൾപ്പെടെ 40 ൽ അധികം സാക്ഷികളും മൊബൈൽ ഫോണടക്കം 20 ൽ അധികം തൊണ്ടിമുതലുകളുമാണ് കോടതിക്ക് മുന്നിലെത്തുക. വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റൽ തെളിവുകൾ.കോടതിയിൽ ഹാജരാക്കും

വിസ്മയയുടെ മരണം നടന്ന് 90 ദിവസം തികയാനിരിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതി കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ വിചാരണ കഴിയുന്നതുവരെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത മങ്ങും. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വിസ്മയ കടുത്ത മാനസിക സംഘർഷത്തിന് വിധേയമായിട്ടുണ്ട് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ് 21 പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്.

You might also like

-