സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും

രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. . ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളിൽ സന്ദർശനം നടത്തും

0

തിരുവനന്തപുരം : രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടും കേരളത്തിൽ രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക.
. ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളിൽ സന്ദർശനം നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകൾ നാളെ സന്ദർശിക്കും.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. തുടർച്ചയായി മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിലേയ്ക്ക് ഉയർന്നു. അടുത്ത മൂന്നാഴ്ച രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് വിലയിരുത്തൽ.രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പകുതിയിലേറെ കോവിഡ് കേസ്സുകൾ കേരളത്തിലാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

You might also like

-