കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു കോടതി രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച

വേണ്ടത്ര മരുന്നുകളും ഓക്സിജനും സംഭരിക്കണമെന്ന ശുപാര്‍ശ ഗൗരവത്തിലെടുത്തില്ലെന്ന് കോടതി പറഞ്ഞു.

0

ചെന്നൈ :കോവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു മദ്രാസ് ഹൈക്കോടതി. കോറോണയുടെ രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കടുത്ത വീഴ്ചപറ്റി. വേണ്ടത്ര മരുന്നുകളും ഓക്സിജനും സംഭരിക്കണമെന്ന ശുപാര്‍ശ ഗൗരവത്തിലെടുത്തില്ലെന്ന് കോടതി പറഞ്ഞു.അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തി എഴുപത്തിയൊണ്‍പതിനായിരം കോവിഡ് രോഗികള്‍. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.ഓക്സിജന്റെ ആവശ്യകത 67 ശതമാനം വര്‍ധിച്ചു. വാക്സീന്‍റെ വില കുറയ്ക്കുന്നതിന് ജിഎസ്ടി ഒഴിവാക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. സംസ്ഥാനങ്ങള്‍ക്ക് മൂന്ന് ദിവസത്തിനകം 20.48 ലക്ഷം ഡോസ് വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് ഒരു ലക്ഷം ഡോസ് ലഭിക്കും.

You might also like

-