പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിചെന്ന കേസ് , മാതാവിനെതിരെയുള്ള മോഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്ന് സത്യവാങ്മൂലം
പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആരോപണം വ്യാജമാണെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്
‘അമ്മ പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കടയ്ക്കാവൂര്‍ പോക്സോ കേസിൽ അധിക സത്യവാങ്മൂലം ഫയൽ ചെയ്ത് ഹർജിക്കാരനായ കുട്ടി. മാതാവിനെതിരെയുള്ള മോഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പിതാവ് അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും ഹർജ്ജിക്കാരനായ കുട്ടി വ്യക്തമാക്കുന്നു.ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് കുട്ടിയുടെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചാകും ഇന്ന് ഹര്‍ജി പരിഗണിക്കുക.
പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആരോപണം വ്യാജമാണെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീം കോടതിയെ സമീപിച്ചതും ഇപ്പോൾ അധിക സത്യവാങ്മൂലം ഫയൽ ചെയ്തതും.