തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്സ്

കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു.

0

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മർദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ ഇത്രയധികം മര്‍ദ്ദനമേറ്റിരുന്നിട്ടും പോലീസിനെയോ ചൈല്‍ഡ് ലൈനിനേയോ അറിയിക്കാതിരുന്നതിനാലാണ് നടപടി.

മര്‍ദ്ദനം നടന്ന ദിവസം കുട്ടികളുടെ അമ്മയും അരുണും രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്. കടുത്ത മദ്യലഹരിയില്‍ തിരിച്ചെത്തിയ അരുണും കുട്ടികളുടെ അമ്മയും രാത്രി എവിടെയായിരുന്നു പോയതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.കുട്ടികളെ അമ്മ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്നത് ഇത് ആദ്യമല്ലെന്നും ശിശു സംരക്ഷണ സമിതി വിലയിരുത്തി. ഇത്തരം ശീലമുള്ള അമ്മയെ ഇയകുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിലും ശിശുക്ഷേമസമിതി ആശങ്ക പങ്കുവെച്ചു.

അതേസമയം തന്റെ മകൻ മരിച്ചു മൂന്നു മാസത്തിനുള്ളിൽ യുവതി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങൾക്ക് വിട്ട് നൽകിയില്ലെന്നും യുവതിയുടെ ഭ‍ർത്താവിന്‍റെ അമ്മ പറഞ്ഞു. അരുൺ ആനന്ദ് നേരത്തെ തന്നെ പ്രശ്നക്കാരക്കാരനായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍റെ അമ്മ പറഞ്ഞു.ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്‍റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിജുവിന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 മെയ് മാസമാണ് ബിജു മരിച്ചത് .

ബിജുവിന്റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരിൽ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇടുക്കിയിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. യുവതിക്കെതിരെ നിലവിൽ കേസുകൾ എടുത്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മർദ്ദിച്ചതിന് പുറമേ പ്രതി അരുൺ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുൺ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്

You might also like

-