ബഫർ സോൺ നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് ബോർഡ് പിഴുതുമാറ്റി
പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.തുടർന്ന്, ഓഫിസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു
എരുമേലി | ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു.എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.തുടർന്ന്, ഓഫിസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു.
എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതൽ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ഉയരുന്നത്.
പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതായത് ബഫർ സോൺ മേഖലയല്ല. പകരം വനമേഖലയെന്ന് രേഖപ്പെടുത്തി. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടുത്തിയതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ടായി. രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രശ്ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതി നൽകി. ഇതിന് പിന്നാലെയാണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം .അതേസമയം, ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്കാണ്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് 12000 പരാതികളോളമാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട പരാതികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ പല ജില്ലകളിലും ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ജനങ്ങൾക്ക് ആശങ്ക ഏറുകയാണ്. വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ബഫർ സോൺ വിഷയത്തിൽ ഇന്ന് എരുമേലിയിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാകുകയാണ്. എരുമേലി ഏഞ്ചൽ വാലി വാർഡിലാണ് പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതുമാറ്റി. പുതിയ ഭൂപടത്തിലും എയ്ഞ്ചൽ വാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.