ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ,പ്രശ്‌നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ബി ബി സി
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുളള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ചോദിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ; ദി മോദി ക്വസ്‌ററ്യന്‍' ആഴച്ചകള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു.
ഡല്‍ഹി,ലണ്ടന്‍| ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപതോളം പേരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘം ബിബിസി യുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലേക്ക് പരിശോധനയ്‌ക്കെത്തിയത്. രാവിലെ 11 മണിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു പരിശോധനയ്‌ക്കെത്തിയതെന്ന് അറിയിച്ചു.
അതേസമയം മുംബൈയിലേയും ഡല്‍ഹിയിലേയും ഓഫീസുകളില്‍ നടത്തുന്ന ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പൂര്‍ണസഹകരണമുണ്ടാകുമെന്ന് അറിയിച്ച് ബിബിസി. ട്വിറ്ററിലൂടെയാണ് ബിബിസി ഈ കാര്യം വ്യക്തമാക്കിയത്. പ്രശ്‌നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.
Income Tax Officer in BBC office pic.twitter.com/xQUXCovcv1
— Kapil Kumar (@kapilkumaron) February 14, 2023
അതേ സമയം റെയ്ഡിനെിരെ വിമര്‍ശനവുമായി പത്ര പ്രവര്‍ത്തക സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തി. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുളള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ചോദിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ; ദി മോദി ക്വസ്‌ററ്യന്‍’ ആഴച്ചകള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിബിസി യുടെ ഓഫീസുകളില്‍ റെയ്ഡ് വന്നിരിക്കുന്നത്.