ലോകത്തെ അതിശയിപ്പിച്ചു ഇൻഡിയ! നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെ തകർക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ്. പൂർണ്ണവിജയം
കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്
ഡൽഹി : ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്താൻ പോന്നവയാണ്. കൂടുതൽ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ വജ്രായുധത്തെ വീണ്ടും ശക്തമാക്കുകയാണ് ഇന്ത്യ.കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്.റഷ്യയുടെ തന്നെ ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്
സുഖോയ് എം.കെ.ഐയിൽ ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തതോടു കൂടി മറ്റൊരു രാജ്യങ്ങൾക്കുമില്ലാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോൾ നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെപ്പോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ സ്റ്റീപ് ഡൈവ് പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ 90 ഡിഗ്രിയിൽ സ്റ്റീപ് ഡൈവ് ചെയ്യുന്ന ആദ്യ മിസൈലാണ് ബ്രഹ്മോസ്.
ലക്ഷ്യങ്ങളിൽ ലംബമായി വന്നു പതിക്കാനുള്ള ശേഷിയാണ് സ്റ്റീപ്പ് ഡൈവ് പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. 300 മുതൽ 400 കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളുടെ അന്തകനാകാൻ ഇതിനു കഴിയും. കപ്പൽ വേധ മിസൈലുകളിൽ സംഹാരശേഷിയിൽ ഒന്നാമനാകാൻ തക്ക സാങ്കേതികത്തികവാണ് ഇതിനുള്ളതെന്ന് ബ്രഹ്മോസ് സി.ഇ.ഒ സുധീർ കുമാർ മിശ്ര വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. കര, കടൽ, ആകാശം, വിക്ഷേപിക്കാവുന്ന രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ തന്നെ ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈൽ ബ്രഹ്മോസ് 2വികസിപ്പിച്ചു കൊണ്ടിരിക്കുന്നു അതിനു പ്രതീക്ഷിക്കുന്ന വേഗത മാക് 7 ആണ്.