മുസ്ലീം ലീഗ് സ്ഥാപക നേതാക്കവ് ബാഫഖി തങ്ങളുടെ ചെറുമകൻ സയിദ് താഹ ബാഫഖി ബിജെപിയിലേക്ക്

ബിജെപിയുടെ മെമ്പർഷിപ്പ് ക്യാംപെയ്ന്റെ ഭാഗമായാണ് ബാഫഖി തങ്ങൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ താഹ, ബിജെപി നേതാവിനെ കണ്ടത്. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ സംസ്ഥാന ബിജെപി നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരും

0

മലപ്പുറം: മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സയിദ് ബാഫഖിയുടെ ചെറുമകൻ സയിദ് താഹ ബാഫഖി ബിജെപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് താഹ ബിജെപി നേതാവ് എം.ടി. രമേശുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയുടെ മെമ്പർഷിപ്പ് ക്യാംപെയ്ന്റെ ഭാഗമായാണ് ബാഫഖി തങ്ങൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ താഹ, ബിജെപി നേതാവിനെ കണ്ടത്. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ സംസ്ഥാന ബിജെപി നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരും.

ന്യൂനപക്ഷങ്ങളെ സഹായിക്കാനായി ബിജെപിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അതൊക്കെ നടപ്പിലാക്കുമെന്നുമാണ് താഹ അഭിപ്രായപ്പെട്ടത്. ഒരിക്കലും പള്ളിയിൽ പോകരുതെന്ന് ബിജെപി മുസ്ലീങ്ങളോട് പറഞ്ഞിട്ടില്ല.. തന്റെ വ്രതം താൻ കൃത്യമായി തുടരുമെന്നും അറിയിച്ച താഹ, കുടുംബവും തന്റെ തീരുമാനത്തോട് യോജിക്കുന്നു എന്നാണ് അറിയിച്ചത്.ബിജെപിയുടെ അംഗത്വ വിതരണ പ്രചാരണത്തിന്റെ ഭാഗമായി ന്യൂനപക്ഷത്തിൽ നിന്നും കൂടുതൽ നേതാക്കൾ ബിജെപിയുടെ ഭാഗമാകുമെന്നാണ് ബിജെപി നേതാവ് എം.ടി.രമേശിന്റെ പ്രതികരണം. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ വിഭാഗങ്ങളിലേക്കും കടന്നു ചെല്ലാന്‍ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം അവസാനം കോഴിക്കോട് വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ചടങ്ങിൽ നൂറിലെറേപ്പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് സംഘാടകരിലൊരാളായ ഡോ.യഹിയാ ഖാൻ അറിയിച്ചിരിക്കുന്നത്.