ഇസ്രയേലിൽ  ഹമാസ്  ആക്രമണത്തിൽ  കൊല്ലപ്പെട്ട  സൗമ്യയുടെ  മൃതദേഹം  അല്പസമയത്തിനുള്ളിൽ  ജന്മനാട്ടിലെത്തിക്കും 

അഞ്ചുമണിയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ചത്  ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം  രാത്രിയിൽ വീട്ടിൽ എത്തിക്കുന്ന  മൃതദേഹം  നാളെ  12  മണിക്കാവ് സംസ്കരിക്കു

0

കൊച്ചി :ഇസ്രയേലിൽ  ഹമാസ്  നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു  വൈകിട്ട്  7  :30   ത്തോടെ  സ്വദേശമായ  ചുരളിയിൽ എത്തിക്കും .ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും, ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. അഞ്ചുമണിയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ചത്  ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം  രാത്രിയിൽ വീട്ടിൽ എത്തിക്കുന്ന  മൃതദേഹം  നാളെ  12  മണിക്കാവ് സംസ്കരിക്കുക

കഴിഞ്ഞ എട്ടോളം വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന ഇടുക്കി ചുരളി സ്വദേശിനി സൗമ്യ അഷ്കലോണിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഭർത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്.

പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശൻറെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ.ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ഹമാസിന്‍റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു.

You might also like

-