ഇടുക്കി പണിക്കന്‍കുടിയില്‍ സമീപവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുററ്റെടുത്തു പോലീസിനെതിരെ യുവതിയുടെ കുടുംബം
ഇന്നലെ ഉച്ചയോടെയാണ് കാമാക്ഷി സ്വദേശിയും പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി: പണിക്കന്‍കുടിയില്‍ സമീപവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു. അതേ സമയം ഒളുവില്‍ പോയ സമീപവാസിയും വീട്ടുടമുയുമായ ബിനോയിക്ക് വേണ്ടി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .പണിക്കൻ കുടിയിൽ വീട്ടമ്മയുടെ മരണത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായി കൊല്ലപ്പെട്ട സിന്ധുവിന്റെ മകൻ അരുൺ ആരോപിച്ചു. പ്രതിയെന്ന് കരുതുന്ന മാണിക്കുന്നേൽ ബിനോയിയുടെ കൂട്ടാളികളും കൃത്യത്തിൽ ഉൾപ്പെട്ടതായി മുൻപ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസന്വേഷണത്തിൽ അനാസ്ഥ കാട്ടിയെന്നും സിന്ധുവിന്റെ മകൻ ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കാമാക്ഷി സ്വദേശിയും പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും സമയം വൈകിയതിനല്‍ ഇന്നലെ മൃതദഹം പുറത്തെടുക്കുവാന്‍ സാധിച്ചില്ല. ഇന്ന് രാവിലെ കോട്ടത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തിയതിന് ശേഷം ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഇല്ലാത്തനിലയായിരുന്നു മൃതദേഹം. മുഖം പ്ലാസ്റ്റിക് കവര്‍ ഉഫയോഗിച്ച് മറച്ചിരുന്നു. കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തിയതിന് ശേഷം മൂടുകയാണ് ചെയ്തത്. ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവേല്‍ പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു. അതേസമയം കഴിഞ്ഞ പതിനാറാം തീയതി മുതല്‍ ഒളുവില്‍ പോയ പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസി ബിനോയിയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഈര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് സിന്ധുവിനെ കാണാതായത്. പതിനൊന്നാം തീയതി ബിനോയിയുമായിവാക്കുതര്‍ക്കും ഉണ്ടായതായി സിന്ധി മകളെ ഫോണില്‍ വിളിച്ച് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് അന്വേഷണം ബിനോയിലേയ്ക്കെത്തിയതോടെയാണ് ഇയാള്‍ കഴിഞ്ഞ പതിനാറാം തീയിതി മുതല്‍ ഒളുവില്‍ പോയത്. ഫോണ്‍കേന്ദ്രീകരിച്ചുള്ള അൻ്വേഷണത്തില്‍ ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് ശേഷം ഇയാള്‍ ഫോണും സിമ്മും മാറ്റിയതായാണ് വിവരം. ഇതോടെ സംസ്ഥാനത്തിനകത്തും. പുറത്തുംപൊലീസ് അന്വേഷമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വൈകാതെ പ്രതിയെപിടികൂടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.