“എന്താ പിള്ളേ നിങ്ങളുടെ പരിപാടി’ ബിജെപിയുടെ കലാപ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി
തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്…ഇരുമുടിക്കെട്ട് പോലെത്തന്നെ…ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക. നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് കലാപശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രേന്‍. ഇരുമുടി കെട്ടുമായി ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ വരണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തു വിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി പുറത്തുവിട്ട ആര്‍എസ്എസ് നേതാവിന്റെ സന്ദേശം ഇങ്ങനെ:
‘സ്വാമി ശരണം, നമസ്‌തേ, ഞാന്‍ AHP ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിയ്ക്കുന്നത്. ഇപ്പോള്‍ അത്യാവശ്യമായി ഈ വോയ്‌സ് മെസ്സേജ് ഇടുന്നത്.
ഏതെങ്കിലും അയ്യപ്പഭക്തര്‍ നിലയ്ക്കലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്.
തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്…ഇരുമുടിക്കെട്ട് പോലെത്തന്നെ…ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക.നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക. അപ്പഴേയ്ക്ക് നിങ്ങളെ കോണ്‍ടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പര്‍ തരും, ആ നമ്പറില്‍ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കല്‍ ഭാഗത്ത് നിന്നുണ്ടാകും.എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.’
തുടര്‍ന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ:
‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി. ഒന്നും രണ്ടും പേരെയും കൂട്ടി, കറുപ്പുമുടുത്ത് സന്നിധാനത്തേയ്ക്ക് ആളുകളോട് വരാന്‍ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?’
സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്ക് കാരണമായത് ആര്‍എസ്എസുകാര്‍ നല്‍കിയ ഹര്‍ജിയാണ്. വിഷയത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത് കലാപത്തിന് വേണ്ടിയാണ്. 12 വര്‍ഷമായി കേസ് നടത്തിയതും ആര്‍എസ്എസുകാരാണ്. തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.