അക്രമം അഴിച്ചുവിട്ട് ബിജെപി-ആര്‍എസ്എസ്ഹര്‍ത്താല്‍ 32 ബസുകള്‍ തല്ലിത്തകര്‍ത്തു; തൊഴിലാളികളെ തടഞ്ഞ് ഓട്ടോറിക്ഷ കത്തിച്ചു

.കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 32 ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

0

തിരുവനന്തപുരം: എന്‍ഡിഎയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയും AHPയും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം.കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 32 ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.തിരുവനന്തപുരത്തും കോഴിക്കോടും മലപ്പുറത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.

ചാത്തന്നൂരില്‍ നിന്ന് പമ്പാ സ്‌പെഷ്യല്‍ സര്‍വീസിനയച്ച ബസുകളുടെ ഗ്ലാസ്സുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. അടൂര്‍ ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയ ബസ്സിനുനേരയും കല്ലേറുണ്ടായി. അക്രമമുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് പലയിടത്തും സര്‍വീസ് നിര്‍ത്തിവച്ചു.തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെയും അക്രമമുണ്ടായി. നന്ദന്‍കോട് കവടിയാര്‍ മേഖലകളിലെ നിരവധി കടകളാണ് ഇത്തരത്തില്‍ അക്രമത്തിനിരയായത്.തമ്പാനൂരില്‍ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷക്കാരെയും അക്രമികള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇടപെട്ടതോടെയാണ് സമരക്കാര്‍ പിന്‍മാറിയത്. തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും എത്തിയ യാത്രക്കാര്‍ക്ക് പൊലീസ് വാഹനങ്ങളില്‍ ബദല്‍ സംവിധാനം ഒരുക്കി.

മധ്യകേരളത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പോലീസ് കാവലോടെ രാവിലെ സര്‍വീസ് നടത്താന്‍ ആയെങ്കിലും, എറണാകുളം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.കൊച്ചി മെട്രോ പതിവ് സര്‍വീസുകള്‍ നടത്തി. തൃശൂര്‍ ജില്ലയില്‍ BJP പ്രവര്‍ത്തകര്‍ വലിയ അക്രമമാണ് അഴിച്ചു വിട്ടത്. ചേലക്കരയില്‍ അക്രമി സംഘം പൊലീസ് ജീപ്പ് തടയുകയും പുത്തൂരില്‍ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു.

You might also like

-