മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സർക്കാർ , സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്നും ബി.ജെ.പി പിന്മാറി

ഇന്നലെ രാത്രി പതിനൊന്നുമണിക്ക് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിലച്ച കോൺഗ്രസ്സ് ഗവർണ്ണർക്ക് കത്തുനൽകിയിരുന്നു ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്

0

അഹമ്മദാബാദ് :തെരെഞ്ഞെടുപ്പിലുണ്ടായ തൊലി അംഗീകരിച്ച് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്നും ബിജെപി പിന്മാറി. ബി ജെ പിയ്ക്ക് ഭൂരിപക്ഷം തെളിയിക്കുവാനുള്ള ഇല്ലന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ബി ജെപി പിന്മാറിയത് അതു കൊണ്ട് സ ര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് രാജിക്ക് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു .
മധ്യപ്രദേശിൽ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സ്വാതന്ത്രരെ പാട്ടിലാക്കി ബിജെപി വഴികള്‍ തേടിയിരുന്നുഎന്നാൽ സ്വാതന്ത്രേയും ബി എസ് പി യെയും പാട്ടിലാക്കാൻ കഴിയാതെ വന്നതോടെ ബി ജെ പി ശ്രമമുപേക്ഷിക്കുകയായിരുന്നും . 108 സീറ്റ് നേടിയ ബിജെപിക്ക് കേവലം ഭൂരിപക്ഷത്തിന് വേണ്ടത് എട്ടു പേരുടെ പിന്തുണയാണ്. അതേസമയം 114 സീറ്റ് ജയിച്ച് കോണ്‍ഗ്രസിന് രണ്ട് പേരുടെ പിന്തുണ മതി. എസ് പിയും ബിഎസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ഇതിനു പുറമെ ജയിച്ച സ്വതന്ത്രരില്‍ പലരും കോണ്‍ഗ്രസ് വിമതരാണ്. ഇവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് മനസിലാക്കിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹനും ബിജെപിയും തോല്‍വി അംഗീകരിക്കാന്‍ തയ്യാറായത്.
ഇന്നലെ വരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഇതിനായി ഇവര്‍ ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപി ഇതില്‍ നിന്നും പിന്മാറി. ഇന്നലെ രാത്രി പതിനൊന്നുമണിക്ക് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിലച്ച കോൺഗ്രസ്സ് ഗവർണ്ണർക്ക്കത്തുനൽകിയിരുന്നു ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്

You might also like

-