എക്സിറ്റ് പോള്‍ഫലം , ബി ജെ പി നേതൃയോഗം രാഹുലിനെതിരെ പരാതി
രാഹുല്‍ ഗാന്ധി പ്രമുഖ ഇംഗീഷ് പത്രത്തിന് പണം നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഡൽഹി :എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും നേതൃയോഗം ചേര്‍ന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്‍ഗഢ് എന്നിവിടങ്ങളില്‍ ഇരു പാര്‍ട്ടികളും ഒരുപോലെ വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും മുന്‍പ് രാഹുല്‍ ഗാന്ധി പ്രമുഖ ഇംഗീഷ് പത്രത്തിന് പണം നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ബി.ജെ.പി ആസ്ഥാനത്ത് അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയ ജനറല്‍ സെക്രട്ടറിമാര്‍ ഗ്രൌണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് യോഗത്തില്‍ വിശകലനം ചെയ്തു.
രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം രാഹുല്‍ പണം നല്‍കി പ്രസിദ്ധീകരിച്ചതാണെന്നാണ് ആരോപണം. തെലങ്കാനയിലെയും രാജസ്ഥാനിലെയും വോട്ടെടുപ്പിന് മുന്‍പ് അഭിമുഖം പ്രസിദ്ധീകരിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കാനായിരുന്നു എന്നും നടപടി എടുക്കണമെന്നുമായിരുന്നു ആവശ്യം.
ഇതിനിടെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എക്സിറ്റ് പോള്‍ ഫലം ചര്‍ച്ച ചെയ്തു. എക്സിറ്റ് പോള്‍ ഫലത്തിനൊപ്പം സഖ്യ രൂപീകരണ സാധ്യത കൂടി അനുകൂലമായതിനാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്‍ഗഢ് എന്നിവിടങ്ങളില്‍ അധികാരത്തിലെത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
സോണിയാഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനായിരുന്നു നേതാക്കള്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒരുമിച്ചെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം, തിങ്കാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കുവെക്കേണ്ട കോണ്‍ഗ്രസ് നിലപാട് തുടങ്ങിയവയും ചര്‍ച്ചയായി