ഐ ക്യാ രാഷ്ട്ര സഭയിലും ഇന്ത്യ പാക് ഏറ്റുമുട്ടൽ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി
ഇന്ത്യ ലോകത്തിനു നൽകിയതു യുദ്ധത്തെയല്ല, മറിച്ചു ബുദ്ധനെയാണ്. അതുകൊണ്ടാണു ഭീകരതയ്ക്കെതിരെ പ്രതിബദ്ധതയും രോഷവും തങ്ങള്‍ക്കുള്ളതെന്നും മോദി അറിയിച്ചു.
ന്യൂയോർക് :മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി പറഞ്ഞു ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 20 മിനുട്ട് നീളുന്ന പ്രസംഗത്തില്‍ ശ്രീബുദ്ധനേയും വിവേകാനന്ദനേയും പരാമര്‍ശിച്ചാണ് സമാധാനത്തെക്കുറിച്ച് പ്രധാനമന്ത്രി.മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യ ലോകത്തിനു നൽകിയതു യുദ്ധത്തെയല്ല, മറിച്ചു ബുദ്ധനെയാണ്. അതുകൊണ്ടാണു ഭീകരതയ്ക്കെതിരെ പ്രതിബദ്ധതയും രോഷവും തങ്ങള്‍ക്കുള്ളതെന്നും മോദി അറിയിച്ചു.
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി അതേസമയം ഐ ക്യാ രാഷ്ര സഭയിൽ മോദിയുടെ പ്രസംഗത്തെ പാക് പ്രധാനമന്ത്രി എതിർത്തു ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ പോരാടിയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എൻ പൊതുസഭയില്‍ പ്രസംഗിച്ചത്. ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തരുത്.കശ്മീരില്‍ രക്തപ്പുഴയൊഴുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.