മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരംനിരോധന ഉത്തരവ് പിന്‍വിലിച്ചു
ഇടുക്കി :കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്രാപിച്ചിരുന്ന റെഡ് അലര്‍ട്ടു പിന്‍വലിച്ചതിനൽ കനത്ത മഴയില്ലാത്തതുമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സ
ഞ്ചാരം (നീലക്കുറിഞ്ഞി ഉള്‍പ്പെടെ) ,അഡ്വഞ്ചര്‍ടൂറിസം,ബോട്ടിംഗ്, ഓഫ്‌റോഡ് ഡ്രൈവിംഗ് തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂെടയുളള രാത്രികാല യാത്ര ഏഴ് (ഇന്നും) എട്ട ്(നാളെയും) തീയതികളില്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.
അതേസമയം കനത്തമഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്‌ച രാവലെ 11 മണിമുതല്‍ തുറന്നുവച്ചിരുന്ന ചെറുതോണിഡാമിലെ മൂന്നാമത്തെ ഷട്ടര്‍, റെഡ് അലര്‍ട്ട് പിന്‍വലിച്ചതും ഡാമിന്റെ വ്യഷ്‌ടിപ്രദേശത്ത് മഴയില്ലാത്തതും നീരൊഴുക്ക് കുറഞ്ഞതുമായ സാഹചര്യത്തില്‍ ഇന്നലെ(ഞായറാഴ്‌ച)ഉച്ചതിരിഞ്ഞ് 3.15 ന് അടച്ചു.