ദിലീപക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധനക്കയച്ചേക്കും.

ഫോൺ പരിശോധിച്ച ശേഷം അതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറും.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ തുടര്ന്നു രജിസ്റ്റർ ചെയ്ത വധശ്രമ ഗൂഡാലോചന കേസിൽ ദിലീപക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധനക്കയച്ചേക്കും. ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ രാത്രിയോടെയാണ് ഫോൺ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്. ഫോൺ പരിശോധിച്ച ശേഷം അതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറും.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുയർന്നിട്ടുണ്ടെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യ ഹരജിയിൽ വാദം നീട്ടി കൊണ്ടുപോകാൻ കഴിയില്ലന്നാണ് കോടതിയുടെ നിലപാട്. ഇതു കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്റെ വാദം.

അതേസമയം കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആറ് ഫോണുകൾ നൽകണമെന്നാണ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുൻപാകെ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക,ഫോണുകൾ ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കീഴ്‌ക്കോടതി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ദിലീപ് കൈമാറാത്ത ഫോണും, തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിൽ കീഴ്‌ക്കോടതിയായിരിക്കും വാദം കേൾക്കുന്നത്.

ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിയ്‌ക്ക് കൈമാറാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഫോൺ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിയ്‌ക്ക് നൽകാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ദിലീപിന്റെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ദിലീപ് സമർപ്പിച്ച ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്‌ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

You might also like

-