നടിയെ ആക്രമിച്ച കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും

സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കുന്നത്.

0

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യം തിങ്കളാഴ്ച്ച പരിഗണിക്കും. സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കുന്നത്.

കഴിഞ്ഞദിവസമാണ് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. കേസ് പ്രന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അതിജീവിതയുടെ ഹര്‍ജി. ഹര്‍ജിയില്‍ ദീലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.നേരത്തെ എറണാകുളം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടന്നിരുന്നത്. സെഷന്‍ ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത ആശങ്ക പ്രകടിപ്പിച്ചിരുന്നു

You might also like

-